ഇന്ത്യക്കാരെ അവഹേളിക്കാൻ ശ്രമിച്ച പാകിസ്താനി യുവാവിനെ വാഹനത്തിൽ നിന്ന് ചവിട്ടി പുറത്താക്കി കാബ് ഡ്രൈവർ . പാകിസ്താനിയ്‌ക്കൊപ്പം ഇയാളുടെ കാമുകിയും ഉണ്ടായിരുന്നുവെന്നാണ് സൂചന . സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യക്കാരെ അപമാനിക്കരുതെന്ന് പാക് യുവാവിനോടും കാമുകിയോടും ക്യാബ് ഡ്രൈവർ പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇന്ത്യക്കാർ സ്വാർത്ഥരാണെന്നാണ് ഇയാളുടെ കാമുകി വീഡിയോയിൽ പറയുന്നത് .
ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി മുംബൈ നിവാസികൾ എന്തെങ്കിലും പറഞ്ഞാൽ എല്ലാം ശരിയാണെന്നും എന്നാൽ പാകിസ്ഥാനികൾ പറഞ്ഞാൽ അത് തെറ്റാകുമോ എന്നൊക്കെ പെൺകുട്ടി ചോദിക്കുന്നുണ്ട്.
ക്യാബ് ഡ്രൈവർ ഇവരെ ഇന്ത്യക്കാരെ പറ്റി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ വീണ്ടും ഇരുവരും ഇന്ത്യക്കാരെ കുറ്റം പറയാൻ തുടങ്ങുന്നു . ഇതോടെയാണ് ക്യാബ് ഡ്രൈവർ അവരെ ഇറക്കിവിട്ടത്. ‘ ഇത് ഇന്ത്യയാണ്, ഇത് നിങ്ങളുടെ പാകിസ്താനല്ല ‘ എന്നും കാബ് ഡ്രൈവർ ഓർമ്മിപ്പിക്കുന്നുണ്ട്.















