തിരുക്കോവിലൂർ ; ഹൈന്ദവ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞ് ഹിന്ദു മുന്നണി പ്രവർത്തകർ . കൽകുറുശ്ശി ജില്ലയിലെ തിരുക്കോവിലൂരിലാണ് സംഭവം . വർഷങ്ങളായി ഈ സർക്കാർ ഭൂമിയാണ് ഹിന്ദു വിശ്വാസികൾ ആചാരങ്ങൾക്കും , പൂജകൾക്കുമായി ഉപയോഗിക്കുന്നത്. ഇതിനായി സർക്കാർ അനുമതിയും നൽകിയിരുന്നു.
ആർക്കോട് നവാബ് ജാമിഅ മസ്ജിദിന്റെ ശിലാസ്ഥാപനം എന്ന പേരിലാണ് തിരുക്കോവിലൂർ മസ്ജിദ് വഖഫ് സംഘടന ക്ഷണക്കത്ത് തയ്യാറാക്കിയിരുന്നത് . ആവശ്യമായ അനുമതി സർക്കാരിൽ നിന്ന് വാങ്ങാതെയായിരുന്നു നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. തുടർന്ന് ഹിന്ദുമുന്നണി പ്രവർത്തകർ ജില്ലാ കളക്ടർ മരിയ പിള്ളയ്‌ക്ക് പരാതി നൽകി. അവരുമായി ചർച്ചയ്‌ക്ക് നേതൃത്വം നൽകി. ചർച്ചകളെ തുടർന്ന് ജില്ലാ കളക്ടർ സ്ഥലത്തിന് പോലീസ് സംരക്ഷണം നൽകുകയും ചടങ്ങിന് അനുമതി നിഷേധിക്കുകയും ചെയ്തു.
അതേസമയം കോയമ്പേട്ടിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മസ്ജിദ് പൊളിക്കാൻ സുപ്രീംകോടതിയും ഹൈക്കോടതിയും ഉത്തരവിട്ടിട്ടും സംസ്ഥാന സർക്കാർ കാലതാമസം വരുത്തുകയാണെന്ന് ഹിന്ദു മുന്നണി പ്രവർത്തകർ ആരോപിച്ചു.















