പത്തനംതിട്ട: KSRTC ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇലന്തൂർ പൂക്കോട് സ്വദേശി കോശിയാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോയ ബസിലായിരുന്നു അതിക്രമം.
ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് സംഭവം. സംഭവം യാത്രക്കാർ ചോദ്യം ചെയ്തതോടെ ഓടുന്ന ബസിൽ നിന്ന് പ്രതി ചാടിയിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന യാത്രക്കാർ റോഡിലിട്ടു പിടികൂടുകയായിരുന്നു. കണ്ടക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ല. ഇവരുടെ പരാതി ലഭിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
/