ന്യൂഡൽഹി: തദ്ദേശീയമായി നിർമിച്ച മാൻ-പോർട്ടബിൾ ടാങ്ക് വേധ മിസൈലിന്റെ (Man-Portable Anti-Tank Guided Missile – MP-ATGM) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ (Defence Research and Development Organisation). രാജസ്ഥാനിലെ ജെയ്സൽമീറിലുള്ള പൊഖ്രാനിലാണ് പരീക്ഷണം നടത്തിയത്.
#WATCH | DRDO (Defence Research and Development Organisation) successfully test-fired the Made-in-India Man-Portable Anti Tank Guided Missile (MP-ATGM) at the field firing range in Jaisalmer, Rajasthan, recently: DRDO officials pic.twitter.com/J2AcG5LdiT
— ANI (@ANI) August 13, 2024
തോളത്ത് വച്ച് അനായാസം തൊടുത്തുവിടാൻ കഴിയുന്ന മിസൈലാണിത്. ശത്രുക്കളുടെ സായുധവാഹനങ്ങളും ടാങ്കുകളും തകർക്കുകയാണ് ലക്ഷ്യം. മിസൈൽ, ലോഞ്ചർ, ടാർഗറ്റ് അക്വിസിഷൻ സിസ്റ്റം, ഒരു ഫയർ കൺട്രോൾ യൂണിറ്റ് തുടങ്ങിയവ അടങ്ങിയതായിരിക്കും ഒരു MP-ATGM.
മിസൈലിന്റെ മുനമ്പിന്റെ (warhead) ശേഷിയും മൊത്തത്തിലുള്ള പ്രകടനവും മികച്ചതായിരുന്നുവെന്ന് പരീക്ഷണം പൂർത്തിയായതിന് ശേഷം ഡിആർഡിഒ പ്രതികരിച്ചു. രാത്രിയും പകലും പ്രയോഗിക്കാൻ കഴിയുന്ന മിസൈലാണിത്. MP-ATGM ആക്രമണശേഷിയും മികവുറ്റതാണ്. MP-ATGM പരീക്ഷണം വിജയകരമായി പൂർത്തിയാക്കിൽ ഡിആർഡിഒയേയും കരസേനയേയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.