തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച. വൈകുന്നേരം ആറു മണിയോടെ മണ്ണുത്തി ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ബിജെപി മധ്യമേഖല ഉപാദ്ധ്യക്ഷൻ ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.
അമ്പതോളം ബൈക്കുകളിലായി ത്രിവർണ പതാകയുമേന്തി പ്രവർത്തകർ റാലിയിൽ പങ്കെടുത്തു. അയ്യന്തോൾ അമർജവാൻ ജ്യോതിയിൽ ബൈക്ക് റാലി സമാപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് നാടെങ്ങും വിവിധ പരിപാടികളാണ് യുവമോർച്ച സംഘടിപ്പിക്കുന്നത്.
ബൈക്ക് റാലിയുടെ സമാപന യോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ ജില്ലാ സെക്രട്ടറി മനു പള്ളത്ത്, ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാദ് സി മേനോൻ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ അയനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി ആതിര വി തുടങ്ങിയവർ സംസാരിച്ചു.