ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ഗംഗാവലി പുഴയിലാണ് ഇന്നും തെരച്ചിൽ നടത്തുക. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, നാവികസേന എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുക.
കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിലാകും നാവികസേന മുങ്ങൽ വിദഗ്ധർ പുഴലിറങ്ങി തിരച്ചിൽ നടത്തൂ. സഹായത്തിനായി കരസേനയുടെ ചെറു ഹെലികോപ്റ്ററുമെത്തും. ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.















