ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരണത്തിന് കീഴടങ്ങി. 48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ദീപക് സിംഗാണ് വീരമ്യത്യു വരിച്ചത്. നാല് ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ശിവ്ഗഡ്- അസർ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് സൈന്യം പ്രദേശത്ത് എത്തിയത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ ദീപക് സിംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്
സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് യുഎസ് നിർമ്മിത വെടിക്കൊപ്പുകൾ കണ്ടെടുത്തതായി ദോഡ എസ്എസ്പി ജാവേദ് ഇഖ്ബാൽ പറഞ്ഞു.