ബെംഗളൂരു: പ്രശസ്ത ശിൽപി അരുൺ യോഗിരാജിനും കുടുംബത്തിനും സന്ദർശക വിസ നിഷേധിച്ച് അമേരിക്ക. അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹം രൂപകല്പന ചെയ്തതോടെയാണ് അരുൺ യോഗിരാജ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനായത്.
വേൾഡ് കന്നഡ കോൺഫറൻസ് 2024 ൽ പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനായിരുന്നു വിസയ്‌ക്ക് അപേക്ഷിച്ചത്. വിർജീനിയയിലെ റിച്ച്മണ്ടിലുള്ള ഗ്രേറ്റർ റിച്ച്മണ്ട് കൺവെൻഷൻ സെൻ്ററിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെയാണ് പരിപാടി. വിസ നിരസിച്ചതിൽ യോഗിരാജിന്റെ കുടുംബം ആശ്ചര്യവും നിരാശയും പ്രകടിപ്പിച്ചു.
രണ്ട് മാസം മുമ്പാണ് ഇവർ വിസയ്‌ക്ക് അപേക്ഷിച്ചതെങ്കിലും ഓഗസ്റ്റ് 10 നാണ് നിരസിച്ചതായി വിവരം ലഭിച്ചത്. എന്നാൽ വിസ നിഷേധിച്ചതിന്റെ കാരണം യുഎസ് എംബസി വ്യക്തമാക്കിയിട്ടില്ല.















