ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപ സാദ്ധ്യതകൾ തേടി പ്രമുഖ തയ്‌വാൻ കമ്പനി ഫോക്സ്കോൺ . കമ്പനി ചെയർമാൻ യോങ് ലിയു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിക്ഷേപം നടത്താനുള്ള പദ്ധതിയെക്കുറിച്ച് യോങ് ലിയു അറിയിച്ചുവെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാവാണ് ഫോക്സ്കോൺ . ആപ്പിൾ ഐപോഡ്, ഫോൺ തുടങ്ങിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പല ബ്രാൻഡുകളുടെയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഫോക്സ്കോൺ നിർമ്മിക്കുന്നു. “കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫോക്‌സ്‌കോണിന്റെ നിക്ഷേപ പദ്ധതികളെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു “ എന്നാണ് ഫോക്‌സ്‌കോൺ ചെയർമാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഗുജറാത്തിൽ നടന്ന സെമികോൺ ഇന്ത്യ കോൺക്ലേവിൽ യോങ് ലിയു എത്തിയിരുന്നു. ആ സമയത്തിം പ്രധാനമന്ത്രിയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു . ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് ഫോക്‌സ്‌കോൺ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ഇന്ത്യയിൽ 10 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനും പദ്ധതിയുണ്ട്.















