പ്രക്ഷകരെ ത്രില്ലടിപ്പിക്കാൻ Dinsey+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം സീരീസായ ‘1000 Babies’ വരുന്നു. സിരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തെന്ന വാർത്തകളാണ് ഇപ്പോൾ പുരത്തുവരുന്നത്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ ആദ്യ നാല് വെബ് സീരീസുകൾക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ആദ്യ നാല് വെബ് സീരിയകളുടെ ജോനറുകളിൽ നിന്ന് മാറി തീർത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 babies’ നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്പെൻസും നിറഞ്ഞ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.
നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. August Cinema-യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് 1000 ബേബീസിന്റെ നിർമാണം.
നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവരാമൻ, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും സീരീസിലെ പ്രധാന കഥാപാത്രങ്ങളാണ്.
സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത് ഫെയ്സ് സിദ്ധിഖും, സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്. വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.















