മലയാളികൾ സ്ക്രീനിൽ മിസ് ചെയ്യുന്ന നടിമാരിലൊരാളാണ് നസ്റിയാ നസീം. വിവാഹശേഷം നസ്റിയ അഭിനയത്തേക്കാൾ ഉപരി നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ താരം സ്ക്രീനിലെത്തുന്നത് അപൂർവം ചില സിനിമകളിലൂടെ മാത്രമാണ്. സോഷ്യൽമീഡിയയിൽ ഈയിടെ വീണ്ടും സജീവമായ നസ്റിയ ഇപ്പോൾ nazriyafahadh എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്.

“ഉമ്മ എന്നെ കൊല്ലും” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ട്രാൻസ് എന്ന ചിത്രത്തിൽ നസ്റിയ സ്വീകരിച്ച ഹെയർ സ്റ്റൈലിന് സമാനമായ രീതിയിൽ മുടി വെട്ടിയിരിക്കുകയാണ് താരം. തോളിന് മുകളിൽ കാതിന് തൊട്ടുതാഴെയായി മാത്രമാണ് ഇപ്പോൾ മുടിയുടെ നീളം. അതുകൊണ്ട് തന്നെയാണ് ഉമ്മ ചിലപ്പോൾ എന്നെ കൊല്ലുമെന്ന രസകരമായ ക്യാപ്ഷനും താരം നൽകിയിരിക്കുന്നത്. ഉഗ്രൻ ലുക്ക് എന്നും അയ്യോ, ഇങ്ങനെ വെട്ടിക്കളയേണ്ടിയിരുന്നില്ലെന്നും നസ്റിയയുടെ പോസ്റ്റിന് താഴെ കമന്റുകൾ ഉയരുന്നുണ്ട്. താരം പങ്കുവച്ച ചിത്രങ്ങൾ കാണാം..
View this post on Instagram















