കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കാണികളില്ലാതെ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പാകിസ്താൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര മത്സരങ്ങൾ 21ന് ആരംഭിക്കും. ആദ്യ ടെസ്റ്റ് 21ന് റാവൽപിണ്ടിയിലും രണ്ടാം ടെസ്റ്റ് 30ന് കറാച്ചിയിലും തുടങ്ങും.
എന്നാൽ കറാച്ചിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം കാണാൻ ആരാധകരെ അനുവദിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഈ നടപടി ഉടനടി പ്രാബല്യത്തിൽ വരും. ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ആരാധകർക്ക് മുഴുവൻ തുകയും തിരികെ നൽകും.
അടുത്ത വർഷം പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി പരമ്പര നടക്കുന്നത്. ഇതിനായി ഗാലറി ഉൾപ്പെടെ ഗ്രൗണ്ട് നവീകരിക്കുന്നുണ്ട്. ഇത് കൊണ്ടാണ് ഈ നടപടിയെന്നാണ് സൂചന.