അഗർത്തല : കലാപം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറിയ 16 ബംഗ്ലാദേശികളെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് – ബിഎസ് എഫ് സംയുക്ത സംഘം അറസ്റ്റ് ചെയ്തു . 3 സ്ത്രീകളും 13 പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഇന്ത്യയിലേയ്‌ക്ക് എത്തിയത്.
പിടിക്കപ്പെട്ടവരിൽ മൂന്ന് പേർ കൊടും ക്രിമിനലുകളാണെന്ന് പൊലീസ് പറഞ്ഞു. മിജാനൂർ റഹ്മാൻ, സഫികുൽ ഇസ്ലാം, എം.ഡി. അലമിൻ അലി, എം.ഡി. മിലൻ, സഹാബുൾ, സരിഫുൾ ഷെക്ക്, , കബീർ ഷെക്, ലിജ ഖാത്തൂൺ, താനിയ ഖാൻ, എത്തി ഷെക്ക്. ബൃന്ദബൻ മണ്ഡൽ, അബ്ദുൾ ഹക്കിം, എം.ഡി. ഇദുൽ,എം.ഡി. അബ്ദുർ റഹ്മാൻ , എം.ഡി. അയൂബ് അലി, എം.ഡി. ജിയാറുൾ എന്നിവരാണ് പിടിയിലായത്.
ത്രിപുരയിൽ ബംഗ്ലാദേശി പൗരന്മാരുടെ അനധികൃത പ്രവേശനത്തിന് സൗകര്യമൊരുക്കുന്നവരെ പറ്റിയും അന്വേഷിക്കുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി.















