ധാക്ക : ഷെയ്ഖ് ഹസീനയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്ക് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി ബിഎൻപി ഓർഗനൈസിംഗ് സെക്രട്ടറി റൂഹുൽ ഖുദ്ദൂസ് താലൂക്ദർ ദുലു രംഗത്തു വന്നു.
“വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ ഈ കൊലപാതകിയുടെ (ഷെയ്ഖ് ഹസീന) ഫോട്ടോകൾ സംപ്രേക്ഷണം ചെയ്യാൻ ഏതെങ്കിലും മാധ്യമങ്ങൾ തുനിഞ്ഞാൽ അവരെ തീയിടുമെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു.” ഹസീനയെയും കൂട്ടാളികളെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎൻപി സംഘടിപ്പിച്ച പ്രകടനത്തിനിടെയാണ് ബിഎൻപി നേതാവിന്റെ പരാമർശം. വംശഹത്യയുടെ പേരിൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാൻ കഴിയുമെങ്കിൽ, സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ കൊന്നതിന് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെയും നിരോധിക്കണമെന്ന് ദുലു പറഞ്ഞു.
ബിഎൻപി ചെയർപേഴ്‌സൺ ഖാലിദ സിയയുടെ ഉപദേഷ്ടാവ് കൂടിയാണ് റൂഹുൽ ഖുദ്ദൂസ് താലൂക്ദർ ദുലു