ലക്നൗ : ദേശീയ പതാകയെ അപമാനിച്ച സംഘത്തിനെതിരെ പൊലീസ് കേസെടുത്തു . യുപിയിലെ മഥുര സ്വദേശികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് . ദേശീയ പതാക നിലത്ത് വിരിച്ച് , അതിൽ ഇരുന്ന് ചീട്ടു കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണിത് . പ്രതികളിലൊരാൾ സ്കൂൾ അദ്ധ്യാപകനാണെന്നാണ് സൂചന .മഥുര ജില്ലയിലെ ലക്ഷ്മി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഷൂസും ചെരിപ്പും ധരിച്ചാണ് ഇവർ ദേശീയ പതാകയിൽ ഇരിക്കുന്നത്. സമീപത്തുണ്ടായിരുന്ന ആരോ ആരാണ് ദൃശ്യങ്ങൾ പകർത്തിയത് . സ്വാതന്ത്ര്യ ദിനത്തിൽ ആരോ ഇയാളുടെ വീഡിയോ ഉണ്ടാക്കി വൈറലാക്കി. നാല് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവർക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത് .















