സംഗീത് പ്രതാപ് എന്ന എഡിറ്ററേക്കാൾ പ്രേമലുവിനെ അമൽ ഡേവിസിനെയാണ് മലയാളികൾക്ക് കൂടുതൽ പരിചയം. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെത്തിയ സന്തോഷത്തിലാണ് സംഗീത് പ്രതാപ്. ലിറ്റിൽ മിസ് റാവത്ത് എന്ന ചിത്രത്തിലെ എഡിറ്റിംഗിനാണ് പുരസ്കാരം.
ഒരു രീതിയിലും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സംഗീത് പ്രതാപ് പ്രതികരിച്ചു.
റൊമാൻസ് സിനിമയുടെ ഷൂട്ടിംഗിനിടെ അപകടം പറ്റി വീട്ടിൽ റെസ്റ്റിലാണ്. വീട്ടിൽ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോൾ കിട്ടിയ അവാർഡാണ്. ലിറ്റിൽ മിസ് റാവത്ത് എന്ന ചിത്രത്തിലെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. മാർക്കറ്റിംഗിനോന്നും സാധ്യത ഇല്ലാത്ത സിനിമയായിരുന്നു. ഷൂട്ടിംഗിന് ശേഷം ഒന്നര വർഷങ്ങളോളം എടുത്താണ് സിനിമ പൂർത്തിയാക്കിയത്.
കല്യാണ വീഡിയോ എഡിറ്റ് ചെയ്ത് സിനിമാ സ്പോട്ട് എഡിറ്റിങിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിപ്പെട്ടയാളാണ് സംഗീത്. സംഗീത് ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമ കൂടിയാണ് പ്രേമലു. ഇതിന് മുമ്പ് വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിലും സൂപ്പർ ശരണ്യയിലും ചെറിയ കഥപാത്രങ്ങളെ സംഗീത് അവതരിപ്പിച്ചിട്ടുണ്ട്.















