ധാക്ക : ബംഗാളി ചലച്ചിത്ര ലോകത്തെ ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിന്റെയും മഹാശ്വേതാ ദേവിയുടെയും ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള തറവാട്ട് വീട് അക്രമികൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ ഐക്യ പരിഷത്ത് രംഗത്ത് വന്നു.
അടുത്തിടെ നടന്ന വർഗീയ കലാപത്തിൽ രാജ്ഷാഹിയിലെ മിയാപാര മേഖലയിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക്കിന്റെ തറവാട് വീട് തകർത്തിരുന്നു.
ഇതും വായിക്കുക
ബംഗാളിലെയും ബംഗാളിയുടെയും പാരമ്പര്യത്തെയും സംസ്കാരത്തെയും തകർക്കാനുള്ള ശ്രമത്തിന്റെ പ്രധാന ഉദാഹരണമാണ് ഈ സംഭവമെന്ന് സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
ഋത്വിക് ഘട്ടക്കിന്റെ വീടിന്റെ സ്ഥലത്ത് അദ്ദേഹത്തിന്റെ പേരിൽ സമുച്ചയം പണിയുമെന്ന് സിനിമാ-സാംസ്കാരിക പ്രവർത്തകർക്ക് ഭരണകൂടം നൽകിയ ഉറപ്പ് ഉടൻ നടപ്പാക്കണമെന്ന് ഐക്യ പരിഷത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇതിഹാസ ബംഗാളി ചലച്ചിത്ര നിർമ്മാതാവ് ഋത്വിക് കുമാർ ഘട്ടക്കിന്റെ രാജ്ഷാഹിയിലെ തറവാട് തകർത്തത് പ്രദേശവാസികൾക്കും സാംസ്കാരിക പ്രവർത്തകർക്കും ഇടയിൽ വളരെയധികം പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അഥവാ ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ ഓക്യോ പരിഷത്ത് എന്നും അറിയപ്പെടുന്ന സംഘടനാ ബംഗ്ലാദേശിലെ മത -വംശീയ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്.