70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപഥിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. ശ്രീപഥിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്.
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ്. വളരെയധികം സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങളെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
മാളികപ്പുറം എന്ന സിനിമയിൽ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപഥ് അവതരിപ്പിച്ചത്. കല്ലുവായെത്തിയ ദേവനന്ദയുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമായിരുന്നു ശ്രീപഥിന്റേത്. ഏത് പ്രതിസന്ധിയിലും കല്ലുവിനെ സംരക്ഷിക്കുന്ന സഹോദരനായും സുഹൃത്തായും പിയൂഷ് എത്തിയപ്പോൾ ഈ കുട്ടിത്താരത്തെ പ്രേക്ഷകർ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.















