നെറ്റ്സിലെ പരിശീലനത്തിനിടെ ബാബർ അസമിനെ എറിഞ്ഞ് തളർത്തി പാകിസ്താൻ ബൗളർ. ഓഗസ്റ്റ് 21 ന് റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ്‌സ് സെഷനിലാണ് താരത്തിന് ഏറ് കിട്ടിയത്. ബൗളർ ഖുറം ഷഹ്‌സാദാണ് താരത്തിന് നേരെ പന്തെറിഞ്ഞത്. ഏറ് കൊണ്ട് വേദനയിൽ പുളയുന്ന താരം മുട്ടുക്കുത്തി ഇരിക്കുന്നതും പിന്നീട് ബാറ്റ് ചെയ്തപ്പോൾ ബൗൾഡാവുന്നതും വീഡിയോയിൽ കാണാമായിരുന്നു.
പാകിസ്താന്റെ 2024 ജനുവരിക്ക് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ്. ഷാൻ മസൂദാണ് റെഡ്ബോളിൽ പാകിസ്താനെ നയിക്കുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ചതിന് ശേഷം പുരുഷ ടീമിന് ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും പരമ്പരയുണ്ട്. അതേസമയം ബംഗ്ലാദേശ് പരമ്പരയിലെ ഒരു മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക.
പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, കമ്രാൻ ഗുലാം, ഖുറം ഷഹ്സാദ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്‌വാൻ, നസീം ഷാ, സെയ്ം അയൂബ്, സൽമാൻ അലി ആഘ, സർഫറാസ് അഹമ്മദ് , ഷഹീൻ അഫ്രീദി.
Babar bhai sambhal k abhi to shadi b nh hui 😭😭😭#BabarAzam #BabarAzam𓃵 pic.twitter.com/MEpNXUb4PE
— Babar Azam’s World (@Babrazam358) August 15, 2024