ബഹ്റൈൻ: 78 -ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ. ബഹ്റൈനിലുൾപ്പെടെയാണ് ആഘോഷ പരിപാടികൾ നടന്നത്. രാവിലെ കെ.പി.എ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് കിഷോർ കുമാർ ദേശീയ പതാക ഉയർത്തി.
സെക്രട്ടറി സന്തോഷ് കാവനാട്, നിയുക്ത സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ്, ജിബി ജോൺ, അബ്ദുൽ സലിം എന്നിവർ സന്നിഹിതരായിരുന്നു.
വൈകുന്നേരം സിത്ര, ഹമദ് ടൗൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മധുര വിതരണത്തിന് സെൻട്രൽ ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.