ആണ്ടുപിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആശംസകള്‍ നേര്‍ന്നു. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഗവർണർ കേരളീയർക്ക് ആശംസകൾ അറിയിച്ചത്.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആണ്ടുപിറവി (ചിങ്ങം 1) ആശംസകള്‍. കൊല്ലവര്‍ഷം 1200-ന് ആരംഭം കുറിക്കുന്ന ചിങ്ങം ഒന്ന് കേരളത്തിൽ കര്‍ഷക ദിനം കൂടിയാണ്. ഐശ്വര്യവും സുഖവും ആനന്ദവും പ്രദാനം ചെയ്യുന്ന വര്‍ഷത്തിലേക്ക് ഈ ദിനം നമ്മെ നയിക്കട്ടെ എന്ന് ആശംസിക്കുന്നു, ഗവർണർ പറഞ്ഞു.
മലയാളികൾ ആണ്ടുപിറവിയായി ആഘോഷിക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. മലയാള വർഷപ്രകാരം പുതിയ വർഷാരംഭമാണ്. ഇക്കുറി കൊല്ലവർഷം 1200 ലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.















