ന്യൂയോർക്ക് : ആകാശം തൊടുന്ന കെട്ടിടങ്ങളാണ് ഇതുവരെ നമ്മൾ കണ്ടത്. എന്നാൽ ആകാശം തൊടുന്ന ഇലക്ട്രിക് ബാറ്ററികൾ കണ്ടിട്ടുണ്ടോ? ഇല്ല എന്നാണ് പലരും ഉത്തരം പറയുക.എന്നാൽ ബുർജ് ഖലീഫയെ പോലും വെല്ലുന്ന ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബാറ്ററികൾ വരുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കാനാണ് ഏറ്റവും വലിയ പവർ ബാങ്കുകൾ അംബരചുംബികളായ കെട്ടിടങ്ങൾ പോലെ നിർമ്മിക്കുന്നത്.
ഇതിനായി, ബുർജ് ഖലീഫ, വൺ വേൾഡ് ട്രേഡ് തുടങ്ങിയ ഘടനകൾ രൂപകല്പന ചെയ്ത സ്കിഡ്മോർ, ഓവിംഗ്സ് ആൻഡ് മെറിൽ (എസ്ഒഎം), ഇലക്ട്രിസിറ്റി സ്റ്റോറേജ് കമ്പനിയായ എനർജി വോൾട്ട് എന്നിവയുമായി കരാർ ഒപ്പിട്ടു. ന്യൂയോർക്കിലാകും ഇത് നിർമ്മിക്കുന്നതെന്നാണ് സൂചന.
ഈ രണ്ട് കമ്പനികളും ചേർന്ന് വലിയ ബാറ്ററി ബ്ലോക്കുകളുള്ള പവർ ബാങ്കുകൾ നിർമ്മിക്കും. ഇവയുടെ ഉയരം 985 അടി മുതൽ 3,300 അടി വരെയാണ്. ഇവയിൽ പുനരുപയോഗിക്കാവുന്ന വൈദ്യുതി സംഭരിക്കും. വൈദ്യുതിയുടെ ആവശ്യം കൂടുമ്പോൾ ഈ ബാറ്ററികളിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യാനാകും.ആവശ്യം കുറയുമ്പോൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇവയിൽ സംഭരിക്കുന്നു. എനർജി വോൾട്ട് ഇതിനകം ചൈനയിൽ 492 അടി ഉയരമുള്ള വൈദ്യുതി സംഭരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.















