കൊച്ചി: കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നിശബ്ദത പാലിക്കുന്നവരെ വിമർശിച്ച് ഒരു കുറിപ്പ്. ഹരിത എസ് സുന്ദർ എന്ന യുവതിയാണ് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തകരും, സിനിമാ താരങ്ങളുമെല്ലാം വിഷയത്തിൽ നിശബ്ദത പാലിക്കുന്നതിനേയും, ഇക്കൂട്ടരുടെ ഇരട്ടത്താപ്പിനേയും പരിഹസിക്കുന്നതാണ് യുവതിയുടെ വാക്കുകൾ.
ഏതൊരു വിഷയത്തിലും വലിയ പ്രതികരണം നടത്തുന്നവർ പോലും, അതിക്രൂരമായി ഒരു പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അതിദാരുണമായ രീതിയിലാണ് കൊൽക്കത്തയിൽ ആ പെൺകുട്ടി കൊല്ലപ്പെട്ടത്. എന്നാൽ സംസ്ഥാനത്തെ ഭരണകൂടം അതിനെ മായ്ച്ചുകളയാനാണ് ശ്രമിച്ചത്. പരാതി നൽകിയവരെ ആക്രമിച്ചും, തെളിവുകൾ നശിപ്പിച്ചുമാണ് അവർ ഈ വിഷയത്തോട് പ്രതികരിച്ചത്. പ്രതിഷേധിക്കുന്നവരെ തല്ലിച്ചതക്കുന്ന മമത ഭരണകൂടത്തിനെതിരെ വാക്കുകൾ ഉയർത്താൻ പലരും ധൈര്യപ്പെടുന്നില്ലെന്നും യുവതി പരിഹസിക്കുന്നു.
ഹരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
31 കാരിയായ ഒരു വനിതാ ഡോക്ടറുടെ ശവശരീരം ഇങ്ങനെയായിരുന്നു..
അവരുടെ രണ്ട് കാലുകളും ഇരുവശത്തേക്കും വലിച്ച് കീറി ഇടുപ്പല്ലിനെ ഒടിച്ചു കളഞ്ഞു. കഴുത്ത് ഞെരിച്ച് കൊന്ന്, തലയിടിച്ച് തകർത്ത് ആ ഡോക്ടറുടെ വായിൽ കൂടി രക്തം പുറത്തു വന്നു കൊണ്ടിരുന്നു. കണ്ണടകളെ ഇടിച്ച് കണ്ണിനകത്തേക്ക് കയറ്റി!
ആ പെൺകുട്ടിയുടെ ശരീരത്തിനുള്ളിൽ 150 ഗ്രാം ആണുങ്ങളുടെ സ്രവം ഉണ്ടായിട്ടും അതെല്ലാം ഒരുത്തന്റേതാണെന്ന് ആ ഭരണകൂടം വിധിയെഴുതി. പരാതി നൽകിയവരെ കൂട്ടമായി വന്നു ആശുപത്രിയിൽ വെച്ച് ആക്രമിച്ചു.
തെളിവ് നശിപ്പിച്ചു..
പ്രതിഷേധിക്കുന്നവരെ തല്ലിച്ചതച്ച് കൊണ്ടിരിക്കുന്നു..
മമതയുടെ കൽക്കട്ടയിൽ നടന്ന ക്രൂരമായ കൂട്ടബലാത്സംഗത്തിൽ ആ നഗരം കത്തിയമരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
ഇതു കണ്ട് പ്രതികരിക്കാത്ത ഞാനും നിങ്ങളും മരിച്ചു പോയിരിക്കുന്നു















