വലിയ ഒരു കണ്ടെത്തലിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ച് പത്ത് വയസ്സുകാരി. 10 വയസ്സുള്ള ടെഗാൻ എന്ന പെൺകുട്ടി തന്റെ അമ്മയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ബീച്ചിൽ നടക്കാൻ പോയതായിരുന്നു. ഇവിടെ വച്ച് 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ കാൽപ്പാടുകളാണ് ഈ കൊച്ചു മിടുക്കിയുടെ കണ്ണിലുടക്കിയത്. അഞ്ച് വലിയ കാൽപ്പാടുകൾ സ്കൂൾ വിദ്യാർത്ഥിനി കണ്ടെത്തി.
75 സെൻ്റീമീറ്റർ (30 ഇഞ്ച്) വരെ അകലത്തിലുള്ള കാൽപ്പാടുകളാണ് ഇവ. ട്രയാസിക് കാലഘട്ടത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന ഒരു വലിയ സസ്യഭുക്കിന്റെയാണ് ഈ കാൽപ്പാടുകൾ. നിലവിൽ ഗവേഷകർ ഇത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
നാഷണൽ മ്യൂസിയം വെയിൽസ് പാലിയൻ്റോളജി ക്യൂറേറ്റർ ടെഗനും മം ക്ലെയറുമാണ് പുതിയ പഠനത്തിന് നേതൃത്വം നൽകുന്നത്. ഇത് മനുഷ്യനിർമ്മിതി അല്ലെന്നും യഥാർത്ഥത്തിൽ ദിനോസറുകളുടെ കാൽപാദങ്ങൾ പതിഞ്ഞതാണെന്നും ഗവേഷകർ ഉറപ്പിച്ചു പറയുന്നു.
സൗരോപോഡോമോർഫ എന്ന് വിളിക്കുന്ന ദിനോസറുകളുടേതാണ് കണ്ടെത്തിയ കാൽപ്പാടുകൾ. വലിയ കാൽപ്പാടുകൾ കണ്ടതോടെ സംശയം തോന്നിയ പത്തു വയസ്സുകാരിയുടെ അമ്മ ഗവേഷകർക്ക് ഇതിന്റെ ചിത്രം അയച്ചു നൽകുകയായിരുന്നു.















