മുസ്ലീം കുടുംബങ്ങളിൽ വളർന്ന അമേരിക്കക്കാരിൽ 23 ശതമാനവും തങ്ങളുടെ വ്യക്തിത്വത്തെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട് . 1.3 ദശലക്ഷം മുസ്ലീങ്ങളാണ് യുഎസിൽ മാത്രം ഇസ്ലാം മതം ഉപേക്ഷിച്ചത്. ഇവരിൽ ഇസ്ലാം തത്വങ്ങളോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് പറഞ്ഞത് 7 ശതമാനത്തോളം പേരാണ്.
2020 ലെ ജർമ്മൻ പത്രമായ ഡൈ വെൽറ്റിന്റെ റിപ്പോർട്ടിൽ, ജർമ്മനിയിൽ ഓരോ വർഷവും ഏകദേശം 20,000 ത്തോളം പേർ ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി പറയുന്നു. ടൈംസ് പത്രത്തിന്റെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 1 ലക്ഷം ആളുകളാണ് യുകെയിൽ ഇസ്ലാം മതം ഉപേക്ഷിക്കുന്നത്.
മാത്രമല്ല, മുസ്ലീം രാജ്യമായ ഇറാനിൽ പോലും ആളുകൾ ഇസ്ലാം ഉപേക്ഷിച്ച് മറ്റ് മതങ്ങൾ സ്വീകരിക്കുന്നു. 2023-ൽ ഇറാനിയൻ മതനേതാവ് ബഖ്തിയറി ഗോത്രക്കാർ സൊരാഷ്‌ട്രിയനിസം സ്വീകരിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അതേസമയം നിരവധി ആളുകൾ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ മതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സർവേ 1981 മുതൽ 2020 വരെ നടന്നു. ടുണീഷ്യ, മൊറോക്കോ, ഇറാഖ് തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽ ഇസ്ലാം മതം പിന്തുടരുന്നവർ ഇപ്പോൾ നിരീശ്വരവാദികളായതായി മിഷിഗൺ സർവകലാശാല നടത്തിയ സർവേയിൽ കണ്ടെത്തി. മുസ്ലീം രാജ്യങ്ങളിൽ, ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ചാൽ, അയാൾക്ക് വളരെ കർശനമായ ശിക്ഷയുണ്ട്. അതുകൊണ്ടാണ് പലരും ഇത് അവരുടെ പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കുന്നത്.