മണിചിത്രത്താഴ് മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും കൂടുതൽ സാങ്കേതിക തികവോടെ തീയറ്ററിൽ എത്തിയിരിക്കുകയാണ്. ശോഭന അവതരിപ്പിച്ച നാഗവല്ലിയും ഗംഗയും പ്രക്ഷേകരെ പിടിച്ച് ഇരുത്തിച്ച കഥാപാത്രങ്ങളാണ്. ക്ലൈമാക്സ് സീനിലെ നാഗവല്ലിയുടെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റായിരുന്നു.
സിനിമയിൽ ശോഭനയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷമിയാണ്. ഗംഗയ്ക്കും നാഗവല്ലിക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്‌മിയാണ് എന്നായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏവരും വിശ്വസിച്ചത്. ഭാഗ്യലക്ഷ്മി ആണെങ്കിൽ ഇക്കാര്യം തിരുത്തിയതുമില്ല.
എന്നാൽ തമിഴിലെ മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റായ ദുർഗ സുന്ദർരാജനായിരുന്നു നാഗവല്ലിയുടെ ശബ്ദമായിരുന്നത്. ഒരു അഭിമുഖത്തിലാണ് ദുർഗ ഇക്കാര്യം വെളിപ്പെടുത്തിയത്. “സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിക്ക് ശബ്‌ദം നൽകിയത് താൻ അല്ലെന്നെന്ന് . ചെന്നൈയിൽ ആയിരുന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല. 23 വർഷത്തിന് ശേഷം മറ്റു ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾ പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഞാൻ അറിഞ്ഞത്. അന്നേ അറിഞ്ഞിരുന്നെങ്കിൽ തുറന്നുപറയുമായിരുന്നു”, ദുർഗ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ ഫാസിലിന്റെ വെളിപ്പെടുത്തലോടെയാണ് നാഗവല്ലിയുടെ ശബ്ദം ചർച്ചയായത്. ആദ്യം രണ്ട് കഥാപാത്രങ്ങൾക്കും ഭാഗ്യലക്ഷ്‌മിയാണ് ശബ്ദം നൽകിയത്. എന്നാൽ നാഗവല്ലിയുടെ തമിഴ് സംഭാഷണങ്ങൾ ഭാഗ്യലക്ഷ്മി ചെയ്തപ്പോൾ അത്ര നന്നായില്ല. തുടർന്ന് ദുർഗ സുന്ദർരാജിനെ വിളിച്ചാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്, ഫാസിൽ പറഞ്ഞു.















