തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു വന്നു കൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപ യജ്ഞത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന് രാവിലെ നടക്കും. വിഷു മുതൽ ആരംഭിച്ച നിത്യജപമായി തുടർന്നു വന്നുകൊണ്ടിരിക്കുകയാണ് വിഷ്ണുസഹസ്രനാമജപ യജ്ഞം.
ഇന്നത്തെ സമർപ്പണം ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും ശീവേലിപ്പുരയിലുമായിട്ടാണ് നടക്കുന്നത്. ജപ യജ്ഞ ഒന്നാംഘട്ട സമർപ്പണത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുക്കും.
ക്ഷേത്രത്തിലെ വിവിധ ഭക്തജന സമിതികളെ ചേർത്ത് രൂപീകരിച്ച ശ്രീപത്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ ആണ് ജപയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
2000 പേർ ചേർന്ന് ആറ് ആവർത്തിയായി ഒരു കോടി 20 ലക്ഷം നാമങ്ങളാണ് ഇന്ന് ജപിക്കുന്നത്. രാവിലെ 8 30 മുതൽ ആരംഭിക്കുന്ന ജപം 10 30 ന് സമാപിക്കും..
തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്രദർശനം പൂർത്തിയാക്കി വടക്കേ നടയിലെ സമാപനസഭയിൽ എത്തിച്ചേരും. സമാപനസഭയിൽ ഭക്തജനങ്ങൾക്ക് ഓൺലൈൻ ആയി പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. സമാപനസമയ സഭയിലും ഒരാവർത്തി സഹസ്രനാമജപം ഉണ്ടാകും.