ബഹ്‌റിൻ: എഴുപത്തി എട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. ബഹ്‌റിനിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
”രക്തം നല്കൂ ജീവൻ നല്കൂ” എന്ന സന്ദേശവുമായി നടത്തിയ ക്യാമ്പ് കേരള കത്തോലിക്ക് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കിംഗ് ഹമദ് യൂണിവേഴ്സിറ്റി പ്രതിനിധി മറിയം സാലീസ് ആശംസയും അറിയിച്ചു.