ന്യൂഡൽഹി : ഹിന്ദുമത വിശ്വാസങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ന്യൂസിലാൻഡിൽ ക്ലാസുകൾ ആരംഭിച്ചു. ഹിന്ദു സംസ്‌കാരവും ആചാരങ്ങളും പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം .എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് റോട്ടോറുവയിലെ ഹിന്ദു ഹെറിറ്റേജ് സെൻ്ററിലാണ് ഹിന്ദുമതഗ്രന്ധങ്ങളെ പറ്റിയുള്ള ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഹിന്ദു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവിനൊപ്പം സംസ്‌കൃത ശ്ലോകങ്ങളിലും മന്ത്രങ്ങളിലും പ്രബോധനം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഹൈന്ദവ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ള ആർക്കും ക്ലാസുകളിൽ പങ്കെടുക്കാം . ജൂലായ് 21-ന് ഗുരുപൂർണിമ ആഘോഷവേളയിൽ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്തു.പ്രൊഫഷനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ഈശ്വരി വൈദ്യയാണ് ക്ലാസുകൾ നയിക്കുന്നത്. നിലവിൽ ജോൺ പോൾ കോളേജിൽ ഗണിതവും ശാസ്ത്രവും പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് ഈശ്വരി ‘ സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും യുവതലമുറയ്‌ക്ക് പകർന്നുനൽകാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഭാഗ്യമാണ്.‘ – എന്നാണ് ഈശ്വരി വൈദ്യ പറയുന്നത്.
ഹിന്ദു കൗൺസിൽ ഓഫ് ന്യൂസിലാൻഡിന്റെ പ്രസിഡൻ്റ് ഡോ. ഗുണ മഗേശൻ, ഈ ക്ലാസുകൾ ആരംഭിക്കാൻ വളരെക്കാലമായി പദ്ധതിയിട്ടിരുന്നതായി ചൂണ്ടിക്കാട്ടി . ഹിന്ദു വിദ്യാഭ്യാസത്തോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ ക്ലാസുകൾ ന്യൂസിലാൻഡിലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.