എലത്തൂർ ഭീകരാക്രമണക്കേസ്; വിചാരണ സെപ്തംബർ ആദ്യവാരം ആരംഭിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ ഭീകരാക്രമണക്കേസ്; വിചാരണ സെപ്തംബർ ആദ്യവാരം ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 08:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എലത്തൂർ ഭീകരാക്രമണക്കേസിൽ വിചാരണ സെപ്തംബർ ആദ്യവാരം ആരംഭിക്കും.
ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് കേസിൽ പ്രതി. കേസ് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിക്കായി മാറ്റി.

2023 സെപ്റ്റംബറിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ച കേസിൽ ഈ വർഷം ജനുവരിയിലായിരുന്നു വിചാരണ ആരംഭിക്കാനിരുന്നത്. എന്നാൽ എൻഐഎ കുറ്റപത്രം സമർപ്പിച്ച മറ്റു കേസുകളിൽ വിചാരണ പൂർത്തിയാകാത്തതിനാൽ ഈ കേസിലെ വിചാരണയും വൈകുകയായിരുന്നു.

2023 ഏപ്രിൽ 2 നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ ഒരു കംപാർട്ട്‌മെന്റിൽ കടന്നുകയറി ഷാരൂഖ് സെയ്ഫി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവക്കുകയായിരുന്നു. തീ പടർന്നുപിടിച്ച പരിഭ്രാന്തിയിൽ രക്ഷപെടാൻ ട്രയിനിൽ നിന്ന് ചാടിയ 3 പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 9 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

ജിഹാദി പ്രവർത്തനം തന്നെയായിരുന്നു ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടതെന്നും പ്രതിയുടേത് ഭീകരപ്രവർത്തനമാണെന്നും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മതഭീകര ആശയങ്ങൾ ഇയാൾ പിന്തുടർന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം ഷാരൂഖിന്റെ മനോനിലയും പരിശോധിച്ചിരുന്നു.

ഭീകരവാദ പ്രസംഗങ്ങൾ നടത്തുന്ന പാകിസ്താനിലെ മത പ്രചാരകരെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾ പതിവായി പിന്തുടരുകയും, വിവാദ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ കേരള പൊലീസ് അന്വേഷിച്ചെങ്കിലും സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് എൻഐഎ ഏറ്റെടുത്തത്.

Tags: വിചാരണഎൻഐഎElathurElathur Caseഷാരൂഖ് സെയ്ഫിഎലത്തൂർ ഭീകരാക്രമണക്കേസ്ആലപ്പുഴ-കണ്ണൂർ
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies