മണൽത്തരികളിൽ എപ്പോഴും വിസ്മയം തീർക്കുന്ന പ്രശസ്ത സാൻഡ് ആർട്ടിസ്റ്റാണ് സുദർശൻ പട്‌നായിക്. അദ്ദേഹം മണൽത്തരികളിൽ തീർക്കുന്ന വിസ്മയങ്ങൾ എപ്പോഴും ജനങ്ങളെ അത്ഭുതപ്പടുത്താറുണ്ട്. അത്തരത്തിൽ രക്ഷാബന്ധൻ ദിവസത്തിൽ കടൽതീരത്ത് തീർത്ത വിസ്മയമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
ഭഗവാൻ ശിവന്റെ രൂപത്തിലുളള വലിയ രാഖിയാണ് മണൽത്തരികളിൽ അദ്ദേഹം ഒരുക്കിയത്. ഇതിൽ ഹാപ്പി രക്ഷാബന്ധൻ എന്നും എഴുതിയിരിക്കുന്നത് കാണാം. ഒഡിഷയിലെ പുരി കടൽ തീരത്തായിരുന്നു സുദർശൻ എല്ലാ സഹോദരീ സഹോദന്മാർക്കുമായി രാഖി രൂപം തീർത്തത്.
” ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് രക്ഷാ ബന്ധൻ ദിവസമായി കണക്കാക്കുന്നത്. ശിവഭഗവാനെ പൂജിക്കുന്ന മാസമാണ് ശ്രാവണ മാസം. അതിനാൽ രക്ഷാബന്ധൻ ദിവസത്തിൽ എല്ലാ സഹോദരീ സഹോദന്മാർക്കും ശിവഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ നേരുന്നു.”- സുദർസൻ പട്‌നായിക് കുറിച്ചു.















