ബോളിവുഡിലെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡികളാണ് വരുൺ ധവാനും ശ്രദ്ധാ കപൂറും. ഓഫ് സ്ക്രീനിലും ഇവർ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ വരുൺ ധവാനോട് പ്രണയം തുറന്നു പറഞ്ഞ കാര്യം ശ്രദ്ധാ കപൂർ വെളിപ്പെടുത്തി. മറുപടി തന്നെ ഞെട്ടിച്ചെന്നും താരം പറയുന്നു. ശുഭാങ്കർ മിശ്രയുടെ പോഡ് കാസ്റ്റിലായിരുന്നു വെളിപ്പെടുത്തൽ. എട്ടാം വയസിലായിരുന്നു സംഭവം.
“അതൊരു പഴയ കഥയാണ് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നു. വരുണിനോട് എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. പിതാവിനൊപ്പം ഷൂട്ടിംഗിനെത്തിയപ്പോൾ ഞങ്ങൾ കണ്ടു. ഒരു മലയുടെ മുകളിലിരുന്ന ഞങ്ങൾ കളിക്കുകയായിരുന്നു. ഇതിനിടെ വരുണിനോട് ഞാൻ പറഞ്ഞു എനിക്ക് റിവേഴ്സ് ഓർഡറിൽ ഒരു കാര്യം നിന്നോട് പറയാനുണ്ടെന്ന്.
എന്നിട്ട് ഞാൻ പറഞ്ഞു YOU LOVE I . എന്നാൽ എനിക്ക് പെൺകുട്ടികളെ ഇഷ്ടമില്ലെന്നായിരുന്നു അവന്റെ മറുപടി. പിന്നാലെ അവൻ ഓടിപോയി.”—- ശ്രദ്ധാ കപൂർ പറഞ്ഞു.അതേസമയം നടിയുടേതായി പുറത്തിറങ്ങിയ സ്ത്രീ 2 എന്ന ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണ്. വരുൺ ധവാൻ ഒരു കാമിയോ റോളിലും ചിത്രത്തിലെത്തുന്നുണ്ട്.















