പാരിസ് ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിൽ അയോഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീൽ തള്ളിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി. ഒരു കായിക താരത്തിന്റെ ഉത്തരവാദിത്തമാണ് അനുവദിച്ചിരിക്കുന്ന ശരീര ഭാരം തന്നെ നിലനിർത്തണമെന്നത്.
ഈ നിയമത്തിൽ ഏത് സാഹചര്യത്തിലും ഇളവനുവദിക്കാനാകില്ലെന്നുമാണ് കായിക കോടതി വിശദീകരിച്ചത്.അഡ്ഹോക്ക് ഡിവിഷനാണ് 14ന് വിനേഷിന്റെ അപ്പീൽ തള്ളിയത്. 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയാണ് താരത്തെ അയോഗ്യതയാക്കിയത്. വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്ന ആവശ്യവുമായാണ് താരം കോടതിയെ സമീപിച്ചത്.
“നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കും. ആർക്കും ഇളവ് നൽകില്ല. ഇടുന്ന ടീ ഷർട്ടിന്റെ ഭാരം പോലും അധികമാണെങ്കിൽ അതും അനുവദിക്കില്ല. ശരീരഭാരം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളിൽ നിലനിർത്തേണ്ടത് കായിക താരത്തിന്റെ ഉത്തരവാദിത്തമാണ്. അത്ലറ്റിന് അനുവദിച്ചിരുന്ന പരിധിയെക്കാളും ഭാരമുണ്ടായിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. മേൽപ്പറഞ്ഞിനുള്ള വ്യക്തമായ തെളിവുകൾ അത്ലറ്റ് തന്നെ ഹിയറിംഗിൽ നൽകിയിട്ടുണ്ട്”.
സിഎഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.















