കൊച്ചി : മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് .സിനിമയിൽ അവസരം ലഭിക്കാൻ അഡ്‌ജസ്റ്റ്‌മെന്റും വിട്ടുവീഴ്ചയും ചെയ്യണമെന്ന പ്രയോഗം സിനിമയിൽ സാധാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒറ്റയ്‌ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ ഭയമാണെന്നും, പുരുഷന്മാർ രാത്രി മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നും ചില നടിമാർ മൊഴി നൽകി.
ഇതിന് പിന്നാലെ മുൻപ് മുകേഷിനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് ഉന്നയിച്ച പരാതിയും ചർച്ചയാകുകയാണ് .സൂര്യ ടിവിയിൽ നടന്ന കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത് . തനിക്കന്ന് 20 വയസാണ് പ്രായം . ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് തന്നെ ശല്യപ്പെടുത്തി. മാത്രമല്ല മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാൻ ശ്രമിക്കുകയും ചെയ്തു.
പലതവണ തന്റെ റൂമിലേക്ക് മുകേഷ് പല തവണ വിളിച്ചതായും ടെസ് വെളിപ്പെടുത്തി .പിന്നീട് അന്നത്തെ തന്റെ മേധാവി ഡെറിക് ഒബ്രിയാൻ തന്നോട് ദീർഘനേരം സംസാരിക്കുകയും,തന്നെ അവിടെ നിന്നും രക്ഷപെടുത്തി ഫ്ലൈറ്റിൽ അയക്കുകയുമായിരുന്നു.താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് അന്ന് വ്യക്തമാക്കിയിരുന്നു.മി ടൂ കാമ്പയിൻ തരംഗമായ സമയത്തായിരുന്നു മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത്.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം ചിരിച്ചു തള്ളുന്നുവെന്നാണ് അന്ന് മുകേഷ് പറഞ്ഞത്. മാത്രമല്ല തനിക്ക് അങ്ങനെയൊരു സംഭവം ഓർമ്മയില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.