ലക്നൗ : ഇന്ത്യൻ കറൻസിയ്‌ക്ക് മേൽ ചവിട്ടി സന്തോഷം പ്രകടിപ്പിച്ച മതാദ്ധ്യാപകനെതിരെ അന്വേഷണം . ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ദർഗയിലാണ് സംഭവം . വാർഷിക ഉറൂസ് നടക്കുന്നതിനിടെ നോട്ടുകൾ വാരി വിതറുന്നതിന്റെയും , മുഫ്തി ജാവേദ് എന്ന ഇസ്ലാം പണ്ഡിതൻ നോട്ടുകൾക്ക് മീതെ നടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രാഷ്‌ട്രീയ ശിവശക്തി സേന എന്ന സംഘടനയാണ് ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകിയത് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റാംപൂർ എസ്പി വിദ്യാസാഗർ മിശ്ര പറഞ്ഞു.
മിലാക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ദർഗയിൽ വാർഷിക ഉറൂസ് സമയത്ത് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ഒത്തുകൂടും. ഇത്തരത്തിൽ എത്തിയവർ ചേർന്ന് നൃത്തം ചെയ്യുന്നതും , ചിലർ നോട്ടുകൾ വാരിയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തിൽ തറയിൽ വീണു കിടക്കുന്ന നോട്ടുകൾക്ക് മീതെ നടന്നാണ് മുഫ്തി ജാവേദ് എത്തുന്നത് . അകമ്പടിയായി സംഗീതവുമുണ്ട്. നിരവധി പേരാണ് ഇയാൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
@Uppolice जाबेर हसन ग्राम भैसोड़ी थाना मिलक रामपुर भारतीय मुद्रा का अपमान pic.twitter.com/knnbP5OoYB
— कपिल शर्मा जिला मंत्री रामपुर विश्व हिंदू महासंघ (@KapilaSarm24341) August 15, 2024















