കൊച്ചി : മലയാള സിനിമയിൽ തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കൽ . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം .
‘ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്ക് നോക്കണം . 235 പേജുള്ള റിപ്പോർട്ടാണ്. വായിക്കും, പ്രതികരിക്കും. അതിനു ശേഷമാകും നടപടികൾ ആലോചിക്കുക . ഞങ്ങൾക്കും ഇപ്പോഴാണ് ഇത് കിട്ടുന്നത് . കഴിഞ്ഞ നാലു കൊല്ലമായി ഞങ്ങൾ ഇത് ആവശ്യപ്പെടുന്നതാണ് . ഉറപ്പായും ഞങ്ങ: പ്രതികരിക്കും . ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണിത് . ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് . ‘ റിമ കല്ലിങ്കൽ പറഞ്ഞു.
കാസ്റ്റിങ് കൗച്ച് മലയാള ചലച്ചിത്രമേഖലയിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.















