പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഷൂട്ടിംഗ് താരവുമായ മനുഭാക്കറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ചോദ്യത്തര വേളയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെക്കുറിച്ച് അറിയാമോയെന്ന് ചേദ്യം മനുഭാക്കർ നേരിട്ടു. എന്നാൽ ഒരിക്കലും കേട്ടിട്ടില്ലെന്നാണ് താരം മറുപടി നൽകിയത്. ഇതടക്കം നിരവധി ചേദ്യങ്ങൾക്കും താരം മറുപടി പറഞ്ഞു.
മഹാബലി പുരത്തെക്കുറിച്ചോ മധുരമീനാക്ഷി ക്ഷേത്രത്തെ കുറിച്ചോ അറിയാമോ എന്നും മനുഭാക്കറോട് ചോദിച്ചു. ഒരു ചമ്മലോടെയാണ് താരം അറിയില്ലെന്ന് മറുപടി നൽകിയത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതേസമയം ചെസ് താരം ആർ. പ്രജ്ഞാന്ദയെയും നടൻ വിജയിയെയും അറിയാമെന്ന് മനുഭാക്കർ പറഞ്ഞു. ചെസ് താരത്തിന്റെ മത്സരങ്ങൾ കണ്ടിട്ടുണ്ടെന്നും നടനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നുമാണ് ഷൂട്ടർ പറഞ്ഞത്. പാരിസ് ഒളിമ്പിക്സിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലുമാണ് താരം മെഡൽ നേടിയത്.
Olympian Manu Bhaker at Chennai Meet!!!
Mahabalipuram ❌
Meenakshi Temple ❌
MK Stalin ❌Actor Vijay ✅
— Christopher Kanagaraj (@Chrissuccess) August 20, 2024