തൃശൂർ: പോത്തുകുട്ടികളുടെ ചെവിയിൽ കമ്പി ഇട്ടു കുത്തിയും ദേഹം പൊള്ളിച്ചും ക്രൂരത. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ പോത്തുകുട്ടികളോടാണ് ക്രൂരത കാണിച്ചത്. ഒരാഴ്ചയ്‌ക്കിടെ ആറ് കിടാരികളാണ് ഇത്തരത്തിൽ ക്രൂരതയ്‌ക്ക് ഇരകളായത്.
രാവിലെ തീറ്റ നൽകാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഉടമ ഷാജൻ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാന രീതിയിൽ ണ്ട് പോത്തുകളെ പൊള്ളിച്ച നിലയിൽ കണ്ടിരുന്നു. തച്ചംപിള്ളി കുളത്തിനടുത്താണ് ഇവയെ കെട്ടിയിരുന്നത്. ഉടമകൾ പോലീസിൽ പരാതിയിൽ നൽകിയിട്ടുണ്ട്.