ഇന്ത്യയിലെ പോലെ സൂപ്പർ ഹീറോകൾ ഇല്ലാത്തതിനാലാണ് വിദേശികൾ അവഞ്ചേർസ് പോലെയുള്ള സിനിമകൾ ഒരുക്കുന്നതെന്ന് നടൻ വിക്കി കൗശൽ.
ചിത്ര സിനിമാസിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു വിക്കി.
‘ ഛത്രപതി ശിവാജി മഹാരാജിനെയും ഛത്രപതി സാംഭാജി മഹാരാജിനെയും പോലുള്ള “യഥാർത്ഥ സൂപ്പർഹീറോകൾ” ഇല്ലാത്തതിനാൽ അവഞ്ചേഴ്‌സ് പോലുള്ള സിനിമകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത പാശ്ചാത്യ സിനിമാ നിർമ്മാതാക്കൾക്ക് ഉണ്ട്. മറാത്താ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജിന്റെ മകനായ മറാഠാ പോരാളിയുടെ വേഷം ചെയ്യുന്നത് എനിക്ക് അഭിമാനമാണ്.
ഒരു നടന് ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്. മുഴുവൻ ടീമും ഈ ചിത്രത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. വിദേശികൾക്ക് നമ്മളെപ്പോലെ സൂപ്പർ ഹീറോകൾ ഇല്ല. നമുക്ക് യഥാർത്ഥ സൂപ്പർഹീറോകൾ ഉണ്ട്.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ, സംഭാജി, ഛത്രപതി ശിവജി തുടങ്ങിയ എത്രയോ സൂപ്പർ ഹീറോകളെ നമുക്ക് കണ്ടെത്താനാകും, മറ്റെല്ലാ സൂപ്പർ ഹീറോകളും അവരുടെ മുന്നിൽ പരാജയപ്പെടും. അത്തരം കഥകൾ പറയുകയും ആളുകളുമായി ആഘോഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അവരിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അവരുടെ ധീരതയും ത്യാഗവും കൊണ്ടാണ് ഞങ്ങൾക്ക് ഈ മനോഹരമായ രാജ്യത്ത് ജീവിക്കാൻ കഴിയുന്നത്,” വിക്കി പറഞ്ഞു.
ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരിത്ര സിനിമയായ ചാവയിൽ സംബജിയായി എത്തുന്നത് വിക്കി കൗശലാണ്.
സംഭാജിയുടെ ഭാര്യ ഛത്രപതി മഹാറാണിയായി രശ്മിക മന്ദാനയും മുഗൾ ചക്രവർത്തി ഔറംഗസേബായി അക്ഷയ് ഖന്നയും ചിത്രത്തിൽ അഭിനയിക്കുന്നു.
സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനാണ്.















