ന്യൂഡൽഹി: പരസ്യമായ കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്. ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം. മുമ്പ് ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു, തുടങ്ങി അതീവ വിദേഷ്വകരമായ പരാമർശമാണ് രാകേഷ് ടികായത്തിന്റെ ഭാഗത്ത് നിന്നുണ്ടത്. എന്നാൽ മമത സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇയാളുടെ വാദം.
” 15 വർഷം ബംഗ്ലാദേശിൽ ഒരു രാഷട്രീയ പാർട്ടി ഭരിച്ചു. ഭരണത്തിന് എതിരെയുള്ള കലാപമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിന് സമാനമായി ഇന്ത്യയിലും ആഭ്യന്തരകലാപം ഉണ്ടാകണം. 2021 ജനുവരി 26 ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നുവെന്നു. അന്ന് തനിക്ക് ഒരു അബദ്ധം പറ്റി”, രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനലുകലെ സംരക്ഷിക്കുന്ന മമത സർക്കാരിന്റെ നടപടിയെ ന്യായീകരിച്ചും ഇയാൾ രംഗത്ത് വന്നു. ” ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാർ കേസെടുത്തിട്ടുണ്ട്. പിന്നെയെന്തിനാണ് സമരം നടത്തുന്നത്. പശ്ചിമ ബംഗാൾ സർക്കാരനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രതിഷേധം നടത്തുന്ന ആളുകൾ ക്രിമിനലുകളാണ്. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്, കർഷക സംഘടനാ നേതാവ് എന്ന് സ്വയം അവകാശപ്പെടുന്ന രാകേഷ് ടികായത്ത് പറയുന്നു.
2021 ജനുവരി 26 ന് രാജപഥിൽ സൈനിക പരേഡ് നടക്കുന്ന ഘട്ടത്തിലാണ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള 20 ലക്ഷത്തോളം കലാപകാരികൾ രാജ്യ തലസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ച് വിട്ടത്. ഏറ്റവും ഒടുവിൽ ചെങ്കോട്ടയ്‌ക്ക് മുകളിൽ ഖലിസ്ഥാൻ പതാക ഉയർത്തിയത് വരെ കാര്യങ്ങൾ എത്തിയിരുന്നു.
ബംഗാൾ കൊലപാതകത്തിൽ മമത സർക്കാരിനെയിരെ രാജ്യവ്യപകമായി പ്രതിഷേധം ശക്തമാണ്. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള മമത സർക്കാരിന്റെ നീക്കം സുപ്രീംകോടതി അടക്കം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ബംഗാൾ സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.















