തടി കുറയ്ക്കാൻ പരിശ്രമിച്ചാൽ 'തടി കേടാകുമെന്ന്' പഠനം; പട്ടികയിൽ കുടുംപുളിയും ​ഗ്രീൻ ടീയും ഉൾ‌പ്പടെയുള്ളവ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തടി കുറയ്‌ക്കാൻ പരിശ്രമിച്ചാൽ ‘തടി കേടാകുമെന്ന്’ പഠനം; പട്ടികയിൽ കുടുംപുളിയും ​ഗ്രീൻ ടീയും ഉൾ‌പ്പടെയുള്ളവ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 01:06 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറച്ച് ഫിറ്റായി ഇരിക്കുകയെന്നതാണ് ഭൂരിഭാരം പേരുടെയും ലക്ഷ്യം. ഇതിനായി എന്ത് വില കൊടുത്തും എന്തും ചെയ്യാൻ തയ്യാറാണ് മിക്കവരും. കഠിനമായ വ്യായമങ്ങൾ ചെയ്തും ആഹാരം നിയന്ത്രിച്ചും ഭാരം നിയന്ത്രിക്കുന്നതിനൊപ്പം ചില പ്രത്യേക ആഹാരങ്ങളും കഴിക്കാറുണ്ട്.

ശരീരഭാരം കുറയ്‌ക്കാൻ പേരുകേട്ടവയിലൊന്നാണ്​ ​ഗ്രീൻ ടീ. ദിവസവും മൂന്നും നാലും ​ഗ്ലാസ് ​ഗ്രീൻ ടീ വരെ കുടിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. കുടുംപുളി, അശ്വ​ഗന്ധ, മഞ്ഞൾ എന്നിവയും ശരീരഭാരം കുറയ്‌ക്കുമെന്നാണ് പറയപ്പെടുന്നത്. ഇവയെല്ലാം പ്രകൃതിദത്തമെന്ന പേരിലാണ് പുറത്തിറങ്ങുന്നതെങ്കിലും ഇവ അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്.

മിച്ചി​ഗൻ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ കരൾ രോ​ഗികളിൽ അഞ്ച് ശതമാനം പേരും മഞ്ഞൾ, ​ഗ്രീൻ ടീ, റെഡ് യീസ്റ്റ് റൈസ്, കുടുംപുളി, അശ്വ​ഗന്ധ എന്നിവയിൽ ഒന്നെങ്കിലും സ്ഥിരമായി കഴിക്കുന്നവരായിരുന്നുവെന്ന് തെളിഞ്ഞു. യുഎസിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 15.6 ദശലക്ഷം പേരാണ് ഇത്തരത്തിൽ കരൾ ​രോ​ഗം ബാധിച്ചതായി കണ്ടെത്തിയത്.

ഹെർ‌ബർ, ഡയറ്ററി സപ്ലിമെന്റുകൾ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ടെങ്കിലും ക്രമേണ ഇത് കരളിന് ദോഷം ചെയ്യുമെന്നാണ് കണ്ടെത്തൽ. പഠന വിധേയരാക്കിയവരിൽ ഏകദേശം 11.4 ദശലക്ഷം മുതിർന്നവരാണ് മഞ്ഞൾ ഉപയോ​ഗിക്കുന്നത്. 3.3 ദശലക്ഷം പേരാണ് ​ഗ്രീൻ ടീ സത്ത് ഉപയോ​ഗിക്കുന്നത്. ഇവയെല്ലാം ഉയർന്ന അളവിൽ കഴിക്കുന്നത് കരളിന് തകരാർ സംഭവിക്കാൻ ഇടയാക്കുന്നു.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ)യുടെ അനുമതി ഇല്ലാതെയാണ് മിക്ക സപ്ലിമെന്റുകളും വിൽക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. സ്ത്രീകൾ, പ്രായമായവർ തുടങ്ങിയവരാണ് ഇത്തരം പ്രകൃതിദത്ത ഉത്പന്നങ്ങൾ കഴിക്കുന്നത്. കരൾ രോ​ഗത്തിന് പുറമേ സന്ധിവാതം പോലുള്ള അവസ്ഥയിലേക്കും ഇത് നയിച്ചേക്കാമെന്ന് പഠനം പറയുന്നു.

Tags: liver risksgreen tea extractred yeast riceand ashwagandhaTurmericGarcinia cambogiaherbal supplements
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies