അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് നടൻ ബൈജു സന്തോഷ് . അടുത്തിടെ റിലീസ് ആയ ചിത്രം നുണക്കുഴിയുടെ സക്സസ് ഇവന്റിനിടെയാണ് ബൈജുവിനെ വേദിയിലേയ്‌ക്ക് ക്ഷണിക്കവേയാണ് അവതാരക സൂപ്പർ സ്റ്റാർ എന്ന് സംബോധന ചെയ്തത് .
എന്നാൽ സൂപ്പര്‍സ്റ്റാര്‍ എന്നത് മാറ്റി പറഞ്ഞാലേ വേദിയിലേക്ക് വരൂ എന്ന് പറഞ്ഞ് താരം സദസില്‍ തന്നെ ഇരിക്കുകയായിരുന്നു. തുടർന്ന് അവതാരക ക്ഷമാപണം നടത്തുകയും ‘ ഞാന്‍ അങ്ങയെ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. എനിക്ക് അങ്ങ് സൂപ്പര്‍സ്റ്റാര്‍ ആണ് ‘ എന്ന് പറയുകയുമായിരുന്നു. തുടർന്ന് വേദിയിലേയ്‌ക്ക് എത്തിയ ബൈജുവിനെ വൻ കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്.