തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ഇന്ന് പതാകദിനം . 10000 കേന്ദ്രങ്ങളിൽ ഇന്ന് കാവി പതാകകൾ ഉയർന്നു. സംസ്ഥാന തല ഉദ്ഘാടനം കലൂർ ജംഗ്ഷനിൽ ബാലഗോകുലം സ്ഥാപകനും മാർഗ്ഗദർശിയുമായ എം.എ.കൃഷ്ണൻ പതാകയുയർത്തി നിർവഹിച്ചു.പൊതു സ്ഥലങ്ങളിലും വീടുകളിലും ഇന്ന് വൃക്ഷത്തൈകൾ നടും. സാംസ്‌കാരിക സമ്മേളനം, ഗോപൂജ, കുട്ടികൾ നടത്തുന്ന സെമിനാറുകൾ, കളിമുറ്റം, ഭജന സന്ധ്യ, കണ്ണനൂട്ട്, എന്നിവയും നടക്കും
ബാലഗോകുലം ഉത്തരകേരളം തൃശ്ശൂർ മുതൽ കാസർകോഡ് വരെ 3000 ശോഭായാത്രകൾ സംഘടിപ്പിക്കും. പുണ്യമീ മണ്ണ് പവിത്രമീ ജൻമം എന്ന സന്ദേശം സമൂഹത്തിനു നൽകിയാണ് ബാലഗോകുലം ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിക്കുന്നത്. വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും പേരാമ്പ്ര വിലങ്ങാടും നാമജപം നടത്തും.















