ഭോപ്പാൽ : പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ കടുത്ത നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ . മഹാരാഷ്‌ട്രയിൽ നിന്നുള്ള രാമഗിരി മഹാരാജ് പ്രവാചകനെതിരെ പ്രസംഗിച്ചെന്നാരോപിച്ചാണ് ഇവർ പോലീസ് സ്റ്റേഷൻ അക്രമിച്ചത് .
.ഛത്തർപൂർ കോട്വാലി പോലീസ് സ്റ്റേഷൻ തല്ലി തകർക്കുകയും , പൊലീസുകാരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഈ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടിരുന്നു . ഇതേ തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട 150 പേർക്കെതിരെ പോലീസ് കേസെടുത്തു. പിന്നാലെയാണ് പോലീസിന് നേരെ കല്ലെറിഞ്ഞ പ്രതികളുടെ വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാൻ ആരംഭിച്ചത്.
മുഖ്യപ്രതി ഷെഹ്‌സാദ് ഹാജിയുടെ വീട്ടിലാണ് ബുൾഡോസർ നടപടി ആദ്യമുണ്ടായത്. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. .‘ മധ്യപ്രദേശ് ഒരു ‘സമാധാനത്തിന്റെ സംസ്ഥാനം’ ആണ്, ആസൂത്രിതമായി നിയമം കൈയിലെടുക്കുന്ന ആരെയും ഉൾക്കൊള്ളില്ല . ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിർത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന.‘ എന്നാണ് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കിയത്.















