തിരുവനന്തപുരം: സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണമെന്ന് മുൻ സാംസ്കാരിക മന്ത്രി എ കെ ബാലൻ. സംഭവത്തിൽ കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയിലെ പുഴുക്കുത്തുക്കളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇതിനുള്ള ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെ പരാമർശം കുറച്ച് കൂടി സഹായകമായിരിക്കും. സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാന്‍ നിയമപരവും സാങ്കേതികപരവുമായ പ്രശ്നമുണ്ട്. വിഷയത്തിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്. പൊലീസ് അന്വേഷണം നടത്തിയാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തീരുമാനം എടുക്കാനാകൂവെന്നും എ കെ ബാലൻ പറഞ്ഞു.















