ന്യൂഡൽഹി : ഡോക്ടറെ വെട്ടിക്കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ മൗലാന അറസ്റ്റിൽ . ഡൽഹിയിലെ ജഗ് പ്രവേശന് ചന്ദ്ര ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ഭീഷണി ഉണ്ടായത് . സംഭവത്തിൽ മൗലാന ഇസ്രാറിനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് രാജ്യത്തുടനീളമുള്ള ഡോക്ടർമാരും പ്രതിഷേധവുമായി രംഗത്തെത്തി.
രണ്ട് ദിവസം മുൻപ് വയറിന് അസ്വസ്ഥതയുള്ള ഭാര്യയുമായി മൗലാന ആശുപത്രിയിലെത്തിയിരുന്നു .ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയെങ്കിലും മരുന്നിന് പകരം കുത്തിവയ്പ്പ് നൽകാൻ ഇസ്രാർ ആവശ്യപ്പെട്ടു. കുത്തിവയ്പ്പിന്റെ ആവശ്യം ഇല്ലെന്ന് ഡോക്ടർ പറഞ്ഞതോടെ പ്രകോപിതനായ പ്രതി ഡോക്ടറോടും നഴ്‌സിങ് ജീവനക്കാരോടും വാക്കേറ്റം തുടങ്ങി. വീഡിയോയിൽ ഇത് വ്യക്തമായി കാണാം . ‘ “ഞാൻ ദൈവത്തോട് സത്യം ചെയ്യുന്നു, . നിങ്ങൾ ആശുപത്രിയിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളെ വെട്ടിക്കൊല്ലുമായിരുന്നു “ എന്നാണ് ഇസ്രാറിന്റെ ഭീഷണി. തുടർന്ന് ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രി അധികൃതർ സംഭവം പോലീസിനെ അറിയിച്ചു. ഇവരെത്തിയാണ് മൗലാനയെ അറസ്റ്റ് ചെയ്തത്.















