തെന്നിന്ത്യൻ ചിത്രങ്ങളിലെ നടിയും വിദേശിയുമായ എമി ജാക്സണ് വിവാഹം. ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കാമുകൻ എഡ് വെസ്റ്റ് വിക്കിനെയാണ് അവർ വിവാഹം കഴിക്കുന്നത്. സ്വകാര്യമായ ചടങ്ങിൽ ഇറ്റലിയിലാണ് വിവാഹം. നടിയുടെ രണ്ടാമതാണ് വിവാഹിതയാകുന്നത്. 2022 മുതൽ ഇവർ പ്രണയത്തിലാണ്. വിവാഹത്തിനായി ഇറ്റയിലേക്ക് പറന്നതിന്റെ ചിത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പ്രൈവറ്റ് ജെറ്റിലാണ് യാത്ര. ജനുവരിയിൽ ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ആദ്യ വിവാഹത്തിൽ അൻഡ്രിയാസ് എന്നൊരു മകനും എമി ജാക്സണുണ്ട്. ആൻഡ്രിയാസിന് എഡിനെ നന്നായി അറിയാമെന്നും ഞങ്ങൾ നല്ല അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും നടി പറഞ്ഞു. മദ്രാസപ്പട്ടണം, താണ്ഡവം, തെരി,തങ്കമകൻ തുടങ്ങിയ തമിഴ് ചിത്രങ്ങളാണ് നടിയെ കൂടുതൽ ജനപ്രീതിയിലേക്ക് നയിച്ചത്. ബോളിവുഡ് സിനിമകളിലും നടി സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram