പഴനി: അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനത്തിന് ഇന്ന് പഴനിയിൽ തുടക്കമാകും. സമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു .
തമിഴ്‌നാട് സർക്കാർ ഹിന്ദുമത ചാരിറ്റീസ് വകുപ്പാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ സമ്മേളനത്തിനായി പഴനി ആണ്ടവർ ആർട്സ് കോളേജിൽ 8000 ഭക്തർക്ക് ഇരുന്നു വീക്ഷിക്കുന്നതിനുള്ള പവലിയനുകൾ ഒരുങ്ങിയിട്ടുണ്ട്. അന്നദാനം, പഞ്ചാമൃതം, കുങ്കുമം , വിഭൂതി, മുരുകന്റെ ചിത്രം ഉൾപ്പെടെ ഒരു ലക്ഷം പേർക്ക് പ്രസാദം നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു. സമ്മേളനത്തിൽ 30,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
30 ലധികം വിദേശികളും ഈ സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടും
ഈ സമ്മേളനത്തിൽ ഭഗവാൻ മുരുകന്റെ മഹത്വം വിശദീകരിക്കുന്ന നൃത്ത-ഗാന പരിപാടികൾ, കുമ്മിയാട്ടം, സ്കന്ദ ഷഷ്ഠി കവചം എന്നിവ അവതരിപ്പിക്കും. പഴനിയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.















