സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ കോൺസ്റ്റബിൾ തസ്തികയിൽ 1,130 ഒഴിവുകളാണുള്ളത്. കേരളത്തിൽ ഉൾപ്പടെ നിയമനം ലഭിക്കും.
പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 18-23 പ്രായത്തിനടയിലുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും വിമുക്ത ഭടന്മാർക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവർ 100 രൂപ ഫീസടയ്‌ക്കണം. സെപ്റ്റംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് cisfrectt.cisf.gov.in സന്ദർശിക്കുക.















