ഷിംല ; ഹിമാചൽപ്രദേശിൽ വെള്ളപ്പൊക്കത്തിൽ തകർന്ന മേഖലയിൽ താങ്ങായി സേവാഭാരതി.ദേശീയ – സംസ്ഥാന ദുരന്തനിവാരണ സേനകൾ തുടങ്ങിയവയ്‌ക്കൊപ്പമാണ് സേവാഭാരതി വോളന്റിയേഴും പ്രതിബന്ധങ്ങളെ അവഗണിച്ച് മുന്നേറുന്നത്. ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ 50 ഓളം സന്നദ്ധപ്രവർത്തകർ ദുരന്തബാധിത പ്രദേശങ്ങളിലെത്തിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിനെ തകർത്ത പ്രളയത്തിൽ നിരവധി കുടുംബങ്ങൾക്കാണ് വീടും, സമ്പാദ്യം നഷ്ടമായത്. വെള്ളം ഇറങ്ങിയപ്പോൾ അവശേഷിച്ചത് കണ്ണുനീരും , നിരാശയുമാണെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നത് . ഇവർക്ക് താങ്ങായും , സാന്ത്വനമായും നിൽക്കുകയാണ് സേവാഭാരതി. ഭക്ഷണം, പുതപ്പുകൾ, കിടക്കകൾ , വസ്ത്രങ്ങൾ, മരുന്ന് എന്നിവയും സേവാഭാരതി എത്തിക്കുന്നുണ്ട്.
ദുരന്തമേഖലകളിൽ നിന്ന് കെട്ടിട അവശിഷ്ടങ്ങളും , ചെളിയും മണ്ണും നീക്കം ചെയ്യാനും കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കാനും കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി താൽക്കാലിക ഷെൽട്ടറുകൾ നിർമ്മിക്കാനും പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുകയാണിവർ.















